ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവര്‍ക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
അന്തസോടും അഭിമാനത്തോടും ജീവിക്കാനുള്ള അവകാശം മറ്റെല്ലാവരെയും പോലെ ലൈംഗിക തൊഴിലാളികള്‍ക്കും ഉണ്ട്. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം ചിന്തകളുടെ ഭാരം അവര്‍ വഹിക്കേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു. ലൈംഗിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള അമിക്യസ്‌ക്യൂറി റിപ്പോര്‍ട്ടിലാണ് ബെഞ്ചിന്റെ ഉത്തരവ്.
Vehicle Insurance; വാഹന ഇൻഷ്വറൻസ് പ്രീമിയം നിരക്കുകൾ കൂട്ടി; ജൂൺ 1 മുതൽ പുതിയ നിരക്ക്
രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടേതുൾപ്പെടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും.
1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. നിലവിൽ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം. 1500 സിസി കാറുകൾക്ക് 3416 രൂപയും (നിലവിൽ 3221) ആയി നിശ്ചയിച്ചു. അതേസമയം, 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.