Aiswarya Rai: ഐശ്വര്യാ റായുടെ ആദ്യ മോഡലിംഗ് കോണ്‍ട്രാക്ട് പുറത്ത്

പഴയകാലത്തെ വാര്‍ത്തകള്‍ കുത്തിപ്പൊക്കുന്നത് സോഷ്യല്‍ മീഡിയ(Social  ആഘോഷിക്കാറുള്ള ഒരു കാര്യമാണ്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബോളിവുഡും കടന്ന് അന്താരാഷ്ട്ര താരമായി വളര്‍ന്ന ഐശ്വര്യ റായിക്ക് ലഭിച്ച ആദ്യ മോഡലിംഗ് കോണ്‍ട്രാക്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ( aiswarya rai first contract details ).

1992 ലാണ് ഐശ്വര്യ റായിക്ക് ആദ്യ മോഡലിംഗ് കോണ്‍ട്രാക്ട് ലഭിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഷൂട്ടായിരുന്നു അത്. 1994ല്‍ താരത്തിന് മിസ് വേള്‍ഡ് പട്ടം ലഭിക്കുന്നതിനും മുന്‍പേ ആയിരുന്നു ഇത്. 1,500 രൂപയാണ് താരത്തിന് അന്ന് പ്രതിഭലമായി ലഭിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ശമ്പളത്തെ കുറിച്ചുള്ള ചര്‍ച്ച സജീവമായി.

‘1992ല്‍ എന്റെ അച്ഛന് പ്രതിമാസം 8000 രൂപയായിരുന്നു ശമ്പളം. ആ തുക കൊണ്ടാണ് അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബം മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ 18 കാരിയായ യുവതിക്ക് ഒരു ദിവസം ലഭിക്കുന്ന ഈ തുക വളരെ വലുതാണ്’- ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചതിങ്ങനെ.

‘ഒരു മാസം എന്റെ അച്ഛന് ലഭിച്ച ശമ്പളം ഇതായിരുന്നു’- മറ്റൊരു ഉപയോക്താവ് കുറിച്ചു.

കോണ്‍ട്രാക്ട് വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിമല്‍ ഉപധ്യായ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത താരത്തിന്റെ പഴയകാല ചിത്രങ്ങളും വൈറലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News