Kashmir; കശ്മീരിൽ ടിക്ടോക് താരത്തെ ഭീകരർ വെടിവെച്ചു കൊന്നു

കശ്മീരിലെ ബുദ്ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രശസ്ത ടിക് ടോക്- ടിവി താരം വെടിയേറ്റ് മരിച്ചു. 35 കാരിയായ അമ്രീൻ ഭട്ടാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ 10 വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രി 7.55 ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

വീട്ടിലേക്ക് ഇരച്ച് കയറിയ ലഷ്കർ ഭീകരർ അമ്രീൻ ഭട്ടിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. രക്ഷിക്കാനോടിയെത്തിയ മകൾക്കും പരുക്കേറ്റു. തുടർച്ചയായ ഭീകരാക്രമണ ങ്ങളെ തുടർന്ന് ബുദ്ഗാമിൽ സുരക്ഷ ശക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News