Thrikakkara; തൃക്കാക്കരയിൽ യുഡിഎഫ് നടത്തുന്നത് നെറികെട്ട പ്രചാരണം; മുഖ്യമന്ത്രി

തൃക്കാക്കരയിൽ യുഡിഎഫ് നടത്തുന്നത് നെറികെട്ട പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സ്ഥാനാർത്ഥിയുടെ സ്വീകാര്യത തകർക്കാൻ കള്ളക്കഥകൾ മെനയുന്നു ജനവിധി എതിരാകുമെന്ന് അറിഞ്ഞതോടെ യു ഡി എഫ് അങ്കലാപ്പിലായെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു.

നെറികെട്ട നിലവാരമില്ലാത്ത പ്രചാരണ രീതിയിലേക്ക് യു ഡി എഫ് കടന്നിരിക്കുന്നുവെന്നും ഇതല്ല ഇതിനപ്പുറം അവരിൽ നിന്നും തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അത്രമാത്രം പ്രയാസത്തിലാണവരെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താൻ ബി ജെ പി ശ്രമിച്ചു അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ കഴിയുമോ എന്നാണ് ബി ജെ പി നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി സി ജോർജിൻ്റേത് ആർ എസ് എസിന്റെയും സംഘപരിവാറിൻ്റെയും ഭാഷയാണെന്നും അതുകൊണ്ടാണ് അയാൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ സംഘപരിവാർ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോവണം; അപവാദ പ്രചാരണം പരിധി വിട്ടത്; ദയാ പാസ്‌കൽ

കുടുംബം സൈബർ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കര(Thrikkakkara)യിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യ ദയ പാസ്കല്‍. കുടുംബത്തിനെതിരെ അപവാദം പ്രചരിക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോവണമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങൾക്ക് ജോലി ചെയ്ത് ജീവിക്കണമെന്നും ദയപാസ്കല്‍ മാധ്യങ്ങളോട് പറഞ്ഞു.

ആരോഗ്യകരമായി സംവാദങ്ങൾ നടത്തുവാൻ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്.

രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കൾ അണികളെ താക്കീത് ചെയ്യണമെന്നും പാർട്ടി നിയമ നടപടി സ്വീകരിച്ചതിനാൽ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News