Pinarayi Vijayan: വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ആളെ ബിജെപി സംരക്ഷിക്കുന്നു; മുഖ്യമന്ത്രി

വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ആളെ ബിജെപി(BJP) സംരക്ഷിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗ്ഗീയത കലര്‍ത്താന്‍ ബി ജെ പി ശ്രമിച്ചു. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാന്‍ കഴിയുമോ എന്നാണ് ബി ജെ പി നോക്കുന്നത്. പി സി ജോര്‍ജിന്റേത്(P C George) ആര്‍ എസ് എസ്സിന്റെയും സംഘപരിവാറിന്റെയും ഭാഷയാണ്. അതുകൊണ്ടാണ് അയാള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ സംഘപരിവാര്‍ തയ്യാറായതെന്നും അദ്ദേഹം തൃക്കാക്കരയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു.

ക്രിസ്ത്യാനിയെ സംരക്ഷിക്കാനാണ് ജോര്‍ജിനെ പിന്തുണക്കുന്നത് എന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ക്രിസ്ത്യാനികളെ വ്യാപകമായി വേട്ടയാടുന്നത് സംഘപരിവാറാണ്. സംഘപരിവാര്‍ ഭീഷണിയെ ഉറച്ച് നിന്ന് എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍(Thrikkakara) യുഡിഎഫ്(UDF) നടത്തുന്നത് നെറികെട്ട പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത തകര്‍ക്കാന്‍ കള്ളക്കഥകള്‍ മെനയുന്നു ജനവിധി എതിരാകുമെന്ന് അറിഞ്ഞതോടെ യു ഡി എഫ് അങ്കലാപ്പിലായെന്നും മുഖ്യമന്ത്രി തൃക്കാക്കരയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു. നെറികെട്ട നിലവാരമില്ലാത്ത പ്രചാരണ രീതിയിലേക്ക് യു ഡി എഫ് കടന്നിരിക്കുന്നുവെന്നും ഇതല്ല ഇതിനപ്പുറം അവരില്‍ നിന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അത്രമാത്രം പ്രയാസത്തിലാണവരെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News