M V Govindan Master: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ചു: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം വര്‍ദ്ധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു(M V Govindan Master). 311 രൂപയായാണ് വേതനം വര്‍ദ്ധിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ്, നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ ഒന്നുമുതല്‍ മുന്‍ കാല പ്രാബല്യത്തോടെ വര്‍ദ്ധന നടപ്പിലാക്കും. മാലിന്യ സംസ്‌കരണ മേഖലയിലും തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു. നിലവിലുള്ള 299 രൂപ വേതനമാണ് 311 രൂപയായി വര്‍ദ്ധിപ്പിച്ചത്. 2010ല്‍ ഇടതുപക്ഷ സര്‍ക്കാരാണ് ഇന്ത്യയില്‍ ആദ്യമായി നഗര തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. പടിപടിയായി വേതനം ഉയര്‍ത്തിയാണ് ഇപ്പോള്‍ 311ലെത്തിയത്.

നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമൂഹിക മുന്നേറ്റവും സാധ്യമാക്കിയ മാതൃകാ പ്രവര്‍ത്തനത്തിലൂടെ ആയിരക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പദ്ധതിയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കി ഇടതുസര്‍ക്കാര്‍ മുന്നോട്ടു കുതിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News