Alappuzha; ആലപ്പുഴയിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകളെ മറൈൻ എൻഫോഴ്‌സ്മെന്റ് പിടികൂടി

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകളെ മറൈൻ എൻഫോഴ്‌സ് മെന്റ് പിടികൂടി. ആലപ്പുഴ ഭാഗത്തു കരയോട് ചേർന്ന് നിയമവിരുദ്ധമായി മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ട ബെത്‌ലഹേം, കെ പി സി എന്നീ ബോട്ടുകളെ ആണ് മറൈൻ എൻഫോഴ്‌സ്മെന്റ് പിടികൂടിയത്.

ആലപ്പുഴ DD യുടെ നിർദ്ദേശപ്രകാരം മറൈൻ എൻഫോഴ്‌സ്മെന്റ് സി ഐ ബൈജു, എസ് ഐ വിനു, സിപിഒഎസ് ആദർശ്, ഷിജു, സുമേഷ്,ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്. വരും ദിവസങ്ങളിലും അനധികൃത മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മറൈൻ എൻഫോഴ്‌സ് മെന്റ് അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here