Kerala; വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃക; അശോക് ധാവളെ

രാജ്യത്തുടനീളം രൂക്ഷമായ വിലക്കയറ്റത്തിൽ ജനങ്ങൾ വലയുമ്പോൾ മഹാരാഷ്ട്രയിൽ ഇന്ധന വിലക്കൊപ്പം നിത്യോപയോഗ സാധങ്ങളുടെ വിലയും കുതിച്ചുയരുന്നു.മുംബൈയിൽ തക്കാളി വില നൂറു രൂപ കടന്നു. എന്നാൽ വില നിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ പറഞ്ഞു.

മുംബൈ നഗരത്തിൽ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പിന്നാലെ നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയത് സാധാരണക്കാരെ വലച്ചിരിക്കയാണ്. പച്ചക്കറി വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയതോടൊപ്പം തക്കാളിയുടെ വില നൂറു രൂപ കടന്നിരിക്കുകയാണ്. വില നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പലരും പരാതിപ്പെടുന്നത്

കാലാവർഷമെത്തുന്നതിന് മുൻപായി പഴയ വിളകൾ പിഴുത് പുതിയ കൃഷിയിലേക്ക് കടക്കുന്നതും ഇതിനൊരു കാരണമായി വിപണിയിലെ വ്യാപാരികൾ പറയുന്നു. വിപരീത കാലാവസ്ഥയും പച്ചക്കറി വില കൂടുവാൻ കാരണമായിട്ടുണ്ട്.

എന്നാൽ വില നിയന്ത്രണത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നാണ് അഖിലേന്ത്യാ കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ പറഞ്ഞത്. കർഷകർക്ക് അർഹമായ ആനുകൂല്യം ലഭിക്കുന്നതും കേരളത്തിലാണെന്നും കിസാൻ സഭ നേതാവ് പറഞ്ഞു .

രാജ്യത്തുടനീളം കാണുന്ന വിലക്കയറ്റത്തെ തടുത്ത് നിറുത്തി ജനങ്ങൾക്ക് ആശ്വാസം പകരുവാൻ കേരള സർക്കാരിന്റെ ഇടപെടൽ കൊണ്ട് കഴിയുന്നുണ്ടെന്നാണ് കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വ്യക്തമാക്കിയത്.

നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർധിക്കുന്ന മഹാരാഷ്ട്രയിൽ സാധാരണക്കാരുടെ കുടുംബ ബജറ്റാണ് താളം തെറ്റിയിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News