PC George: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യം ലഭിച്ചാലും ജയിലില്‍നിന്ന് ഇന്ന് പുറത്തിറങ്ങാന്‍ സാധിച്ചേക്കില്ല. ജാമ്യ ഉത്തരവ് ഏഴു മണിക്കുള്ളില്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ കഴിയില്ലെന്നാണ് നിഗമനം.

ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്‍ ഭാഗംകൂടി കേള്‍ക്കണമെന്ന് വ്യക്തമാക്കി ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.  വിശദമായ വാദം കേട്ട് ഉത്തരവ് വരാന്‍ രണ്ടര മണിയെങ്കിലും ആകുമെന്നാണ് വിവരം. മൂന്നു വര്‍ഷത്തില്‍ താഴെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ കര്‍ശന ഉപാധികലോടെ ജാമ്യം ലഭിക്കാനാണ് സാധ്യതയെന്നാണ് ഒരു വിഭാഗം നിയമ വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ ജാമ്യം ലഭിച്ചാലും ഇന്ന് പി സി ജയില്‍ മോചിതനാകാന്‍ വഴിയില്ല. അഞ്ചുമണിക്ക് ശേഷം ലഭിക്കുന്ന ഉത്തരവ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഏഴു മണിക്കുള്ളില്‍ എത്തിക്കുക അസാധ്യമാണ്. ആറു മണിയാണ് സംസ്ഥാനത്തെ ജയിലുകളിലെ ലോക്ക്അപ് സമയമെങ്കിലും ഏഴു മണിവരെ ഉത്തരവ് സ്വീകരിച്ച് ഒമ്പതു മണിവരെ തടവുകാരെ മോചിതരാക്കാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News