Jammu Kashmir;ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ അവന്തിപ്പൊരയിലേയും സൗറിലേയും ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു.അവന്തിപ്പൊരയിൽ ടെലിവിഷൻ താരം അമ്രീൻ ഭട്ടിൻ്റെ കൊലപാതകവുമായി ബന്ധമുള്ള ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.

രണ്ടിടങ്ങളിലും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് ഭീകര സംഘടനയായ ലഷ്ക്കർ ഇ തൊയ്ബയിലെ അംഗങ്ങളാണ്. ജമ്മു കാശ്മീരിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സൈന്യം 10 ഭീകരരെയാണ് കൊലപ്പെടുത്തിയത്.ഇതിൽ ഏഴ് ഭീകരർ ലഷ്ക്കർ ഇ തൊയ്ബയിലെ അംഗങ്ങളും മൂന്ന് പേർ ജെയ്ഷെ ഇ മൊഹമ്മദിലെ അംഗങ്ങളുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News