കേരള ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ പീഡന പരാതി; കേസെടുത്ത് ദില്ലി പൊലീസ്

ദില്ലി കേരള ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ പീഡന പരാതിയില്‍ ദില്ലി പൊലീസ് കേസെടുത്തു. കേരളാ ഹൗസിലെ കുക്ക് പ്രകാശനെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം ദില്ലി പൊലീസ് കേസെടുത്തത്. കേരള ഹൗസിലെ മറ്റൊരു ജീവനക്കാരിയുടെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അതേസമയം, ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേരള ഹൗസ് റെസിഡന്റ് കമ്മിഷണർക്കും ഇതുസംബന്ധിച്ച് നേരത്തെ പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവശേഷം പരാതി നൽകരുതെന്നും ഇക്കാര്യം പുറത്തുപറയരുതെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ മൊഴിയിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News