വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം

വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരന്‍ മരിച്ചു. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്സണിന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്സണ്‍ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം ഉണ്ടായത്.

പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ചുവിറ്റിരുന്നു. എന്നാല്‍ ഭിത്തി പൊളിച്ചു നീക്കിയിരുന്നില്ല. കഴിഞ്ഞദിവസം പെയ്ത മഴയില്‍ കുതിര്‍ന്ന ഭിത്തി, കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുളപ്പുറം അങ്കണവാടിയിലെ വിദ്യാര്‍ത്ഥിയാണ്. രേഷ്മയാണ് അമ്മ.

കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കണ്ണൂർ ചക്കരക്കൽ സ്വദേശികളായ ശരത്, നിജീഷ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിൽ വച്ച് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന കണ്ണൂർ ചക്കരക്കൽ സ്വദേശികളായ ശരത്, നിജീഷ് എന്നിവർ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ച സജിത്ത് എന്ന ആളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ സിദിഖും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News