ടി.വി താരം അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. അവന്തിപുരയിലെ ടി വി താരം അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ രണ്ട് ലഷ്‌കര്‍ ഭീകരരെയാണ് വധിച്ചത്. പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും അമ്രീന്‍ ഭട്ടിന്റെ ഘാതകരെ വധിച്ചെന്നും ഐജി അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ 35 കാരിയായ അമ്രീന്‍ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന 10 വയസുള്ള ബന്ധുവിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

ടി.വി താരത്തിന്റെ കൊലപാതകകേസ് 24 മണിക്കുറിനുള്ളില്‍ തന്നെ തീര്‍ക്കാനായെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. ഷാക്കീര്‍ അഹമ്മദ് വാസ, അഫ്രീന്‍ അഫ്താബ് മാലിക് എന്നീ ഭീകരരാണ് ഇന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി സൗര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും കശ്മീര്‍ പൊലീസ് അറിയിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10 ഭീകരരെ വധിച്ചുവെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News