ONV; ഒ.എന്‍.വി. ജയന്തി സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഇന്ന്

സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ 91 – ജന്മവാര്‍ഷികദിനതോടനുബന്ധിച്ച് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം മലയാളകഥയുടെ രാജശില്പിയായ ടി പത്മനാഭന് ഇന്ന് സമര്‍പ്പിക്കും.

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് ആചരിക്കുന്നത്.മൂന്ന് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുംം ഉള്‍പ്പെട്ട പുരസ്‌ക്കാരം, ഒഎന്‍വിയുടെ ജന്മദിനമായ ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിക്കും. ഒഎന്‍വി ജയന്തി സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2021, 2022 വര്‍ഷങ്ങളിലെ ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരങ്ങള്‍ ഇതേ ചടങ്ങില്‍ അരുണ്‍ കുമാര്‍ അന്നൂര്‍, അമൃതദിനേശ് എന്നിവര്‍ക്ക് സമര്‍പ്പിക്കും.

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭന്‍ എന്ന് ജൂറി വിലയിരുത്തി. ‘ഗൗരി’, ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’, മഖന്‍ സിംഗിന്റെ മരണം, മരയ, തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭന്‍ അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായപ്പെട്ടു.

അപര്‍ണ്ണ രാാജീവ്, കരമന ഹരി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ എം എം. ബഷീര്‍, പ്രഭാാവര്‍മ്മ, ജി.രാജ്‌മോഹന്‍, റോസ് മേരി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ഒഎന്‍വി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തശില്പം,ഉണ്ണിമേനോന്‍ നയിക്കുന്ന ഒഎന്‍വി ഗാനസന്ധ്യ എന്നിവയും നടക്കും.

പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്പരമായും മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ അനശ്വര കവിയാണ് ഒ എന്‍ വി കുറുപ്പ്. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനായാണ് അദ്ദേഹത്തിന്റെ ജനനം. ജ്ഞാനപീഠ പുരസ്ക്കാരം ഉൾപ്പെടെ മലയാള കാവ്യലോകത്തിനു സമ്മാനിച്ച പുരസ്‌ക്കാരങ്ങൾ ഏറെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News