അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്
ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി . നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

അതിജീവിതക്ക് ഭീതിവേണ്ടെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.അതിജീവിതയുടെ ആത്മവിശ്വാസം സംരക്ഷിക്കുന്നതിനുള്‍പ്പടെ എല്ലാ പിന്തുണയും, സര്‍ക്കാരും പോലീസും നല്‍കിയിട്ടുണ്ടെന്നും ഡി ജി പി കോടതിയെ ബോധിപ്പിച്ചിരുന്നു.

സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അതിജീവിത വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here