ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയതില്‍ ക്ഷമ ചോദിച്ച് പ്രമുഖമാധ്യമം

ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കള്ളപ്രചരണവുമായി മനോരമ. വ്യാജവീഡിയോക്കേസ് വാര്‍ത്തയില്‍ ഡിവൈഎഫ്‌ഐ നേതാക്കളുടെ ചിത്രം പതിപ്പിച്ച് വാര്‍ത്ത നല്‍കി മനോരമ. വിഷയത്തില്‍ വന്‍ വിമര്‍ശനമുയര്‍ന്നതോടെ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് ചാനല്‍.

ജോ ജോസഫിനും ഭാര്യ ദയ പാസ്‌കലിനും കുടുംബത്തിനുമെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കസ്റ്റഡിയിലായവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നുള്ള വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചതാണ്. വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ വ്യക്തമായ കോണ്‍ഗ്രസ് ഗൂഢാലോചനയും പുറത്തുവന്നതാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ പിടിയിലായ കേസിന്റെ ആദ്യവാര്‍ത്ത മനോരമ ന്യൂസ് ചാനല്‍ നല്‍കിയത് ഇങ്ങനെ:

വ്യാജവീഡിയോക്കേസ് വാര്‍ത്തയില്‍ നല്‍കിയ പ്രതീകാത്മക ചിത്രം ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ വാര്‍ത്താസമ്മേളനം. വാര്‍ത്തകള്‍ക്ക് ചിത്രം ലഭിക്കാതാകുമ്പോള്‍ പ്രതീകാത്മ ചിത്രം നല്‍കാറുണ്ടെങ്കിലും ഇത്തരമൊരു വാര്‍ത്തയില്‍ ഡിവൈഎഫ്‌ഐ നേതാക്കളുടെ ചിത്രം വയ്ക്കുന്നതിലൂടെ എന്താണ് മനോരമ ഉദ്ദേശിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെതിരായ വാര്‍ത്തയില്‍ പോലും ഡിവൈഎഫ്‌ഐ നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയാണ് മനോരമയെന്നും വിമര്‍ശനമുയര്‍ന്നു. ഇതോടെ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് മനോരമ.

വ്യാജവീഡിയോക്കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമ്പോഴും മനോരമ അപ്‌ഡേഷന്‍ മന്ദഗതിയിലാണെന്നും ആരോപിക്കുന്നുണ്ട് സോഷ്യല്‍മീഡിയ. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥികള്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വരെ ഇഷ്ടഭക്ഷണമെന്തെന്ന് അറിയാവുന്ന മനോരമയ്ക്ക് പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ലേ എന്നതാണ് ഉയരുന്ന പരിഹാസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News