LDF: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അപവാദ പ്രചാരണം ആസൂത്രിതം; മന്ത്രി പി രാജീവ്

(ldf)എല്‍ഡിഎഫ് സ്ഥാനാര്‍ഥി (jojoseph)ഡോ. ജോ ജോസഫിനെതിരായ അപവാദ പ്രചാരണം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് മന്ത്രി പി രാജീവ്. ഒരു കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും. കേസ് എടുത്ത ശേഷം 10 അക്കൗണ്ടുകള്‍ (delete)ഡിലീറ്റ് ചെയ്തതായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി നേതാവ് ജോസി സെബാസ്റ്റ്യന്‍ അടക്കം സംഭവത്തെ ന്യായീകരിച്ചു. ഇത് കേരളം ചര്‍ച്ച ചെയ്യേണ്ടതാണെന്നും യുഡിഎഫ് ധാര്‍മ്മികത പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും സൈബര്‍ ക്രിമിനലുകളുടെ സംഘം തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നും ഇതിനുള്ള മറുപടി തൃക്കാക്കര നല്‍കും. കേരള സമൂഹത്തിന് മുന്നില്‍ കോണ്‍ഗ്രസ് വിചാരണ ചെയ്യപ്പെടും. ഇത്തരം സംഘത്തെയാണൊ വളര്‍ത്തിയെടുത്തതെന്ന് എ കെ ആന്റണിയെപ്പോലുള്ള നേതാക്കള്‍ പരിശോധിക്കണം.ഇവരെ പുറത്താക്കണമെന്ന് എന്തുകൊണ്ട് അദ്ദേഹത്തെപ്പോലുള്ളവര്‍ പറയുന്നില്ല. കോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ അപലപിക്കാന്‍ തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

Thrikkakkara: ഡോ. ജോ ജോസഫിന്റെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കോണ്‍രഗ്രസ് നേതാവായ ടി കെ ഷുക്കൂറാണ് പിടിയിലായത്. സംഭവത്തില്‍ ഇന്നലെ ഒരാള്‍ പിടിയിലായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വിവിധ ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രചരണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പാലക്കാട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ശിവദാസ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. അശ്ലീല വിഡിയോ പ്രചരിപ്പിക്കുകയും കമന്റ് ചെയ്യുകയും ചെയ്ത നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ശിവദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും ഇപ്പോള്‍ കെടിഡിസി ജീവനക്കാരനുമാണ്. ഇയാള്‍ക്കെതിരെ ഐടി ആക്ട് 67എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 തുടങ്ങീ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News