പിഎംഎ സലാമിനെതിരെ എംഎസ്എഫ് വിമത നേതാക്കള്‍

ഹരിത വിഷയത്തിൽ ഇടി മുഹമ്മദ് ബഷീറിന്റെ സംഭാഷണം പുറത്ത് വന്നതോടെ തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് വിമത എം എസ് എഫ് നേതാക്കൾ. പിഎംഎ സലാം ജനറൽ സെക്രട്ടറിയായ ശേഷമാണ് പാർട്ടി കാര്യങ്ങൾ ചോരാൻ തുടങ്ങിയത്. ലീഗ് യോഗത്തിലെ മിനിട്സ് വരെ ചോർന്നതിന് പിന്നിൽ സലാമാണെന്നും വിമത എം എസ് എഫ് നേതാക്കൾ പറഞ്ഞു.

ഹരിത വിഷയത്തിൽ ലീഗ് നേതൃത്വത്തെ വെട്ടിലാക്കി കഴിഞ്ഞ ദിവസമായിരുന്നു മുതിർന്ന നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ സംഭാഷണം പുറത്ത് വന്നത്. ഹരിത വിഷയം സങ്കീര്‍ണമാക്കിയതും എംഎസ്എഫില്‍ പ്രശ്‌ന‌‌ങ്ങള്‍ സൃഷ്‌ടിച്ചതും പി കെ നവാസാണെന്നാണ് സംഭാഷണത്തിൽ ഇടി പറഞ്ഞത്. ഇതോടെ തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് വിമത എം എസ് എഫ് നേതാക്കൾ പറഞ്ഞു.

അതേസമയം, ഇ ടി യുടെ ഫോൺ സംഭാഷണം വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന് പറഞ്ഞ് പി എം എ സലാം പ്രവർത്തകരെ വഞ്ചിക്കുകയാണെന്നും ഇ ടി യുടെ സംഭാഷണം ഉൾപ്പടെ പാർട്ടി കാര്യങ്ങൾ ചോരാൻ തുടങ്ങിയത് സലാം ജനറൽ സെക്രട്ടറിയായ ശേഷമാണെന്നും വിമത നേതാക്കൾ ആരോപിച്ചു.

എം എസ് എഫിൽ നിന്ന് പുറത്താക്കപ്പെട്ട നേതാക്കളായ ലത്തീഫ് തുറയൂർ, പി പി ഷൈജൽ, ഫവാസ് എന്നിവരാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യങ്ങൾ പറഞ്ഞത്. മുസ്ലിം ലീഗിൽ തിരുത്തൽ ശക്തികളായി മുന്നോട്ടു പോകുമെന്നും ഇവർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News