ഇത് പാർലമെന്ററി പ്രിവിലെജുകളുടെ ലംഘനം; സിബിഐ ചോദ്യം ചെയ്യലിനെതിരെ കാർത്തി ചിദംബരം

സിബിഐ ചോദ്യം ചെയ്യലിനെതിരെ പരാതിയുമായി കാർത്തി ചിദംബരം. സിബിഐയുടെ നടപടി ഒരു എംപിക്ക് നൽകുന്ന പാർലമെന്ററി പ്രിവിലെജുകളുടെ ലംഘനമെന്നാണ് കാർത്തിയുടെ ആരോപണം.ഇക്കാര്യം ചൂണ്ടിക്കാട്ടി കാർത്തി ചിദംബരം ലോക്സഭ സ്പീക്കർ ഓം ബിർലക്ക് പരാതി നൽകി.

സിബിഐ പരിശോധന നടത്തുന്നതിനിടെ പാർലമെന്ററി കമ്മറ്റിയിൽ വെക്കേണ്ട പേപ്പറുകൾ എടുത്തുകൊണ്ട് പോയെന്നും, രഹസ്യാത്മക സ്വഭാവം ഉള്ള പേപ്പറുകൾ കൊണ്ടുപോകാൻ ആർക്കും അവകാശം ഇല്ലെന്നും കാർത്തി പ്രതികരിച്ചു.. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കാർത്തി ചിതംബരത്തെ സിബിഐ ചോദ്യം ചെയ്തു വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News