‘ഭീഷണിപ്പെടുത്തി വായടപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു, നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്’; ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കല്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്തിയായി ജോ ജോസഫിനെ പ്രഖ്യാപിച്ചതിനും ശേഷം എതിര്‍പക്ഷത്തു നിന്ന് നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് അദ്ദേഹം ഇരയായിരുന്നു. അതിലേറ്റവും ക്രൂരവും നീചവുമായ സൈബര്‍ അക്രമണമായിരുന്നു അദ്ദേഹത്തിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ച അശ്ലീല വീഡിയോ. ഈ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. ഇത്തരത്തിലുള്ള ഒരു നടപടിക്ക് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കല്‍. ഭീഷണിപ്പെടുത്തി മിണ്ടാതിരുത്തുന്ന കാലമൊക്കെ കഴിഞ്ഞുവെന്നും ഇത് ജനാധിപത്യ രാജ്യമാണെന്നും എന്റെ കുടുംബത്തിനു സംഭവിച്ചതു പൊലെ മറ്റൊരു കുടുംബത്തിനും സംഭവിക്കരുതെന്നും ദയാ പാസ്‌കള്‍ കൈരളിന്യൂസിനോടു പറഞ്ഞു.

ദയാ പാസ്‌കലിന്റെ വാക്കുകള്‍

“ജോ സ്ഥാനാര്‍ത്ഥിയായി വന്നത് മുതല്‍ വാസ്തവങ്ങളില്ലാത്ത പ്രചരണങ്ങളാണ് തങ്ങള്‍ക്കു നേരെ ഉണ്ടായത്. ജോ എറണാകുളത്തിന് അപരിചിതനായ ഒരു വ്യക്തിയല്ല പ്രശസ്തമായ കോളേജുകളില്‍ നിന്ന് ഉന്നത വിജയം നേടിയ ഒരു ഹൃദ്യോഗ വിദഗ്ദനാണ്. അദ്ദേഹത്തിനു നേരെ പല രീതിയിലുള്ള കള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രതികരിച്ചില്ല പക്ഷെ അശ്ലീല വീഡിയോ പ്രചരണം പരിധിവിടുന്ന ഒന്നായിരുന്നു അതുകൊണ്ടാണ് പ്രതികരണവുമായി മുന്നോട്ടു വന്നത്. 43 വയസുള്ള ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന് ഇനിയും മുന്നോട്ട് ജീവിക്കേണ്ടതാണ്. അദ്ദേഹത്തിന് 2 ചെറിയ പെണ്‍കുട്ടികളുണ്ട്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണം അവര്‍ക്ക് അവരുടെ കൂട്ടുകാരെ കാണണം. കുട്ടികള്‍ തന്നെ ചോദിച്ചിരുന്നു നമ്മള്‍ ഒറ്റപ്പെടുകയാണോ നമ്മളെ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുകയാണോ എന്നും. സൈബര്‍ ഇടങ്ങളിലെ ആക്രമണങ്ങള്‍ പെട്ടെന്ന് തേഞ്ഞ് മാഞ്ഞ് പോകില്ല.

പ്രളയകാലത്ത് കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരെയും സഹായിച്ച ആളാണ് ജോ ജോസഫ് അതു വരെ രാഷ്ട്രീയ ആയുധമാക്കിയവരാണ് എതിര്‍ പാര്‍ട്ടികള്‍. അതിന്റെ പേരില്‍ ധാരാളം വ്യക്തിഹത്യകള്‍ ജോ ജോസഫിനു നേരെ നടത്തിയിരുന്നു. പിന്നീടത് കുടുംബത്തിനു നേരെയായി. എന്റെ കുടുംബത്തിനുണ്ടായ അവസ്ഥ മറ്റൊരു കുടുംബത്തിനുണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വന്നതിനു ശേഷം ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടായിരിന്നല്ലെന്ന് തോന്നിയിട്ടില്ല. ഇനിയും ഇതുപോലെ ആരെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ടെങ്കില്‍ ആരോപണങ്ങള്‍ വന്നാലും അതിനെ നേരിട്ട് മുന്നോട്ടു പോകാനുള്ള പ്രചോദനമാകട്ടെ ജോ ജോസഫ് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭീഷണിപ്പെടുത്തി മിണ്ടാതിരുത്തുന്ന കാലമൊക്കെ കഴിഞ്ഞു നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. സോഷ്യല്‍ മീഡിയ എന്തു ചിന്തിക്കുന്നുവെന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നില്ല സമൂഹത്തിലുള്ള ഭൂരിഭാഗം പേരും നമ്മളോടൊപ്പം നില്‍ക്കുന്നുവെന്നത് വലിയൊരു ആത്മവിശ്വാസമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കുറച്ചു കൂടെ നിലവാരമുള്ള മത്സരമാകണമെന്ന് ആഗ്രഹിക്കുന്നു. ഇനിയുള്ള കുറച്ചു ദിവസമെങ്കിലും ഞങ്ങടെ ഈ കൊച്ചു കുടുംബത്തെ വിട്ട് തൃക്കാക്കരയ്ക്ക് പിന്നാലെ പോകണമെന്ന് എതിര്‍പക്ഷത്തോടുള്ളവരോട് അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരത്തിലുള്ള ഒരു വീഡിയോ പ്രചരിച്ചിട്ടും എതിര്‍പക്ഷത്തുള്ള ഒരു മുതിര്‍ന്ന നേതാക്കള്‍ പോലും ഇതിനെതിരെ രംഗത്തെത്തിയില്ല. അണികളോട് ഇത്തരത്തിലുള്ള കള്ള പ്രചാരണം ചെയ്യരുതെന്ന് പറയാത്തതില്‍ നല്ല വിഷമം തോന്നിയിരുന്നു”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News