രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നല്കണമെന്ന് കായിക മന്ത്രി അശോക് ചന്ദ്ന. കായിക മന്ത്രിയുടെ പ്രസ്താവന ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്..മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ കായിക പ്രസ്താവന ഗൗരവമായി കാണണമെന്ന ആവശ്യവുനായി കൂടുത്തൽ മന്ത്രിമാരടക്കം രംഗത്തെത്തി.

അതേസമയം, കായിക മന്ത്രി അശോക് ചന്ദ്നയാണ് പുതിയ പൊട്ടിത്തെറികൾക്ക് തുടക്കം കുറിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിയോടുള്ള അതൃപ്തിയെ തുടർന്നാണ് കായിക മന്ത്രി അശോക് ചന്ദ്‌ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പദവിയിൽനിന്ന് തന്നെ ഒഴിവാക്കിത്തരണമെന്നും ആ പദവി പ്രിൻസിപ്പൽ സെക്രട്ടറി കുൽദീപ് റങ്കയ്ക്ക് നൽകണമെന്നുമാണ് ചന്ദ്‌ന ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ കായിക മന്ത്രിയുടെ പ്രസ്താവന ഗൗരവമായി കാണുന്നില്ലെന്നാണ് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചത്. അശോക് ചന്ദ്നക്ക് ജോലി ഭാരം കൂടുതലെന്നും, അതിനെ തുടർന്നുള്ള സമ്മർദമാകും ഇത്തരമൊരു പ്രസ്താവനായിലേക്ക് നയിച്ചതെന്നുമാണ് ഗെഹലോട്ടിന്റെ പ്രതികരണം. എന്നാൽ അശോക് ചന്ദ്നയ്ക്ക് പിന്തുണയുമായി കൂടുതൽ മന്ത്രിമാരടക്കം രംഗത്തു വരുന്നത് ഗെഹ്ലോട്ടിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അശോക് ചന്ദ്നയുടെ പ്രസ്താവന ഗൗരവമായി കാണണമെന്ന് ഗെഹ്ലോട്ടിന് മറുപടിയുമായി മറ്റൊരു മന്ത്രിയായ പ്രതാപ് സിംഗും രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here