PSC: എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്ണന്‍

എയ്ഡഡ് സ്‌കൂള്‍ നിയമനം പി എസ് സി ക്ക് വിടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.നിയമനം പി എസ് സി ക്ക് വിടണമെന്ന് പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സ്വകാര്യ സ്‌ക്കൂള്‍ മാനേജ്‌മെന്റ് ഉള്‍പ്പടെ വിവിധ വിഭാഗങ്ങളുമായി സംസാരിച്ച് അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമെ തീരുമാനമെടുക്കാനാവൂയെന്നും കൊടിയേരി കൊച്ചിയില്‍ വ്യക്തമാക്കി.

എയ്ഡഡ് സ്‌ക്കൂള്‍ നിയമനം സര്‍ക്കാര്‍ പി എസ് സിക്ക് വിടുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എല്‍ ഡി എഫ് സര്‍ക്കാരൊ സി പി ഐ എമ്മോ നിലവില്‍ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കൊടിയേരി പറഞ്ഞു.സ്വകാര്യ സ്‌ക്കൂളുകള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം.അത്തരം സ്‌ക്കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് പറയാനുള്ളത് കേട്ട് അഭിപ്രായ സമന്വയം നടത്തി മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവൂയെന്നും കൊടിയേരി വ്യക്തമാക്കി.

തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കൊടിയേരി ചൂണ്ടിക്കാട്ടി.മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സി പി ഐ എം.എന്നാല്‍ മതപരമായി ജനങ്ങളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തുന്നത് ലീഗാണെന്ന് കൊടിയേരി ചൂണ്ടിക്കാട്ടി തൃക്കാക്കര ഇലക്ഷനും പി സി ജോര്‍ജിന്റെ അറസ്റ്റും തമ്മില്‍ ബന്ധമില്ല. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ബി ജെ പിയുടെ ശബ്ദമാണ് പി സി ജോര്‍ജിലൂടെ പുറത്ത് വന്നതെന്നും കൊടിയേരി പറഞ്ഞു.

LDF: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അപവാദ പ്രചാരണം ആസൂത്രിതം; മന്ത്രി പി രാജീവ്

(ldf)എല്‍ഡിഎഫ് സ്ഥാനാര്‍ഥി (jojoseph)ഡോ. ജോ ജോസഫിനെതിരായ അപവാദ പ്രചാരണം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് മന്ത്രി പി രാജീവ്. ഒരു കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും. കേസ് എടുത്ത ശേഷം 10 അക്കൗണ്ടുകള്‍ (delete)ഡിലീറ്റ് ചെയ്തതായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി നേതാവ് ജോസി സെബാസ്റ്റ്യന്‍ അടക്കം സംഭവത്തെ ന്യായീകരിച്ചു. ഇത് കേരളം ചര്‍ച്ച ചെയ്യേണ്ടതാണെന്നും യുഡിഎഫ് ധാര്‍മ്മികത പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും സൈബര്‍ ക്രിമിനലുകളുടെ സംഘം തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നും ഇതിനുള്ള മറുപടി തൃക്കാക്കര നല്‍കും. കേരള സമൂഹത്തിന് മുന്നില്‍ കോണ്‍ഗ്രസ് വിചാരണ ചെയ്യപ്പെടും. ഇത്തരം സംഘത്തെയാണൊ വളര്‍ത്തിയെടുത്തതെന്ന് എ കെ ആന്റണിയെപ്പോലുള്ള നേതാക്കള്‍ പരിശോധിക്കണം.ഇവരെ പുറത്താക്കണമെന്ന് എന്തുകൊണ്ട് അദ്ദേഹത്തെപ്പോലുള്ളവര്‍ പറയുന്നില്ല. കോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ അപലപിക്കാന്‍ തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News