ഒമാന്‍-ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി പുനുരുജീവിപ്പിക്കുന്നു

ഒമാന്‍-ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി പുനുരുജീവിപ്പിക്കുന്നു പത്ത് വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന ഒമാന്‍-ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി പുനുരുജീവിപ്പിക്കുന്നു. ഇറാന്‍ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും 60 ശതകോടി ഡോളറിന്റെ വാതക പൈപ്പ് ലൈന്‍ നിര്‍മാണം പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായിരികുന്നത്.

ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായി വാതക പൈപ്പ്ലൈന്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ടെഹ്‌റാന്‍ സമ്മതിച്ചതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്‍ എണ്ണ മന്ത്രി ജവാദ് ഔജി ഒമാനിലെത്തി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ധാരണയിലും എത്തിയിരുന്നു.

2013ലാണ് കടലിനടിയിലെ പൈപ്പ് ലൈന്‍ പദ്ധതിക്കായി കരാര്‍ ആദ്യം ഒപ്പിട്ടത്. ഇറാനില്‍നിന്ന് ഒമാനിലെ മുസന്ദം പ്രവിശ്യയിലേക്ക് വാതകം എത്തിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിലയിലെ വിയോജിപ്പിനെ തുടര്‍ന്ന് കരാര്‍ നിര്‍ത്തിവച്ചു. 2015ലെ ആണവ പദ്ധതിയില്‍നിന്ന് യു.എസ് പിന്മാറിയതോടെ പദ്ധതിക്ക് വീണ്ടും കാലതാമസം നേരിട്ടു. പദ്ധതി പുനരുജീവിപ്പിക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News