ADVERTISEMENT
തൃശൂരില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ച ഗവണ്മെന്റ് എന്‍ജിനിയറിംഗ് കോളജ് പരിസരത്തെ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ശുചിത്വമില്ലായ്മ കണ്ടെത്തിയ ബേക്കറി അധികൃതര്‍ അടപ്പിച്ചു. മൂന്ന് കടകള്‍ക്ക് മുന്നറിയിപ്പു നല്‍കി.
എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിക്ക് ആണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. കടകള്‍, ഹോട്ടലുകള്‍, ശീതള പാനീയ വില്‍പ്പന കേന്ദ്രങ്ങള്‍, ലഘു ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി.
വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാര്‍ത്ഥികളുണ്ട്. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥികളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. രണ്ട് ഹോസ്റ്റലുകളിലായി 500 ആണ്‍കുട്ടികളും 450 പെണ്‍കുട്ടികളുമാണ് താമസിക്കുന്നത്. രോഗ വ്യാപനം കണക്കിലെടുത്ത് കോളജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.