ചായകകടകളിൽ സർവസാധാരണമാണ് വെട്ടുകേക്ക്. വെട്ടുകേക്ക് പ്രേമികൾക്കായി റെസിപ്പി പരിചയപ്പെടുത്താം.
ആവശ്യമായ സാധനങ്ങൾ
1.മൈദ – 500 ഗ്രാം
2.സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ
3.മുട്ട അടിച്ചത് – മൂന്ന്
4.പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്
നെയ്യ് – ഒരു വലിയ സ്പൂൺ
പാൽ – ഒരു വലിയ സ്പൂൺ
വനില എസൻസ് – അര സ്പൂൺ
ഏലക്കായ് പൊടിച്ചത് – അഞ്ച്
പാകം ചെയ്യുന്ന വിധം
ആദ്യം മൈദയും സോഡാപ്പൊടിയും യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക. ശേഷം മുട്ട നന്നായി അടിച്ച് നാലാമത്തെ ചേരുവ ചേർത്തിളക്കണം. ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദ ചേർത്തു ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ നന്നായി കുഴച്ച് നന്നഞ്ഞ തുണികൊണ്ട് മൂടിവയ്ക്കുക.
രണ്ടു മണിക്കൂറിനുശേഷം അരയിഞ്ചു കനത്തിൽ പരത്തി ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഓരോ കഷണത്തിന്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ടു പിളർത്തി ഇതളുപോലെയാക്കണം. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരിയെടുക്കുക. ഈ കേക്ക് രണ്ടു മാസത്തോളം കേടാകാതെ സൂക്ഷിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.