AKS: എകെഎസിന്റെ സംസ്ഥാന സെക്രട്ടറിയായി ബി.വിദ്യാധരന്‍ കാണിയും, പ്രസിഡന്റായി ഒ. ആര്‍ കേളു എം.എല്‍.എയും തുടരും

ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന സെക്രട്ടറിയായി ബി.വിദ്യാധരന്‍ കാണിയും, പ്രസിഡന്റായി ഒ. ആര്‍ കേളു എം.എല്‍.എയും തുടരും. കെ. കൃഷ്ണന്‍ ഒക്ലാവാണ് ട്രഷറര്‍. 51 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ എക്‌സിക്യൂട്ടീവിനെയും മൂന്നു ദിവസമായി അടിമാലിയില്‍ ചേര്‍ന്ന സംസ്ഥാനം സമ്മേളനം തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ ഒന്നര ശതമാനം മാത്രം വരുന്ന ദുര്‍ബല വിഭാഗം നേരിടുന്ന പ്രതിസന്ധിളും പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവും നിര്‍ദേശിച്ചാണ് അഞ്ചാമത് ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനം അടിമാലിയില്‍ സമാപിച്ചത്. പൊതുചര്‍ച്ചയിലും പ്രമേയങ്ങളിലും ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നു. ആദിവാസി ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പദ്ധതികള്‍ നടപ്പാക്കുമ്പോഴും നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സമ്മേളനം വിലയിരുത്തി.

51 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയാണ് സമ്മേളനം തെരഞ്ഞെടുത്തത്. അഡ്വ. സൗമ്യ സോമന്‍, സീതാ ബാലന്‍, ബാബു കെ.കെ, എം.ആര്‍ സുബ്രഹ്മണ്യന്‍, എ. പി ലാല്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കും. പി.കെ സുരേഷ് ബാബു, കെ. ആര്‍ രാമഭദ്രന്‍, പി.കെ വാസുദേവന്‍, എം.സി മാധവന്‍, വി. കേശവന്‍ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. വി. മോഹനന്‍, എം.എല്‍ കിഷോര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കാലത്തെ അതിജീവിക്കാനുള്ള തീരുമാനങ്ങളെടുത്താണ് സംസ്ഥാന സമ്മേളനം പിരിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News