ചായയ്ക്ക് മധുരം കുറഞ്ഞെന്നു പറഞ്ഞ് തര്‍ക്കം; സിനിമ പ്രവര്‍ത്തകന് കുത്തേറ്റു

പാലക്കാട് സിനിമാ പ്രവര്‍ത്തകന് കുത്തേറ്റു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിന് കുത്തേറ്റത്.സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചായയ്ക്ക് മധുരം കുറഞ്ഞുപോയെന്ന പേരില്‍ നാലുദിവസം മുന്‍പ് ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കു കൂടിയതായി പൊലീസ് പറയുന്നു. ലോഡ്ജില്‍ വച്ച് ഉത്തമന്‍ സിജാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് വിവരം. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഇരുവരും ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. തന്റെ തൊഴിലുമായി ബന്ധപ്പെട്ട് കളിയാക്കിയതാണ് ഉത്തമന്റെ പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സിജാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News