ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു: 7 സൈനികര്‍ മരണപെട്ടു

ലഡാക്കിലെ ടാര്‍ടൂക്ക് സെക്ടറില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. 7 കരസേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വാഹനം റോഡില്‍ നിന്ന് തെന്നി ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം അറിയിച്ചത്.

നിരവധി സൈനികര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ഇവരെ വ്യോമസേന വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുകയാണ്. പാര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിന്റെ മുന്‍ഭാഗത്തേക്ക് നീങ്ങുകയായിരുന്നു സൈനിക സംഘം. വാഹനത്തില്‍ 26 പേര്‍ ഉണ്ടായിരുന്നു.

റോഡപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവരെ വ്യോമസേനയുടെ സഹായത്തോടെയാണ് വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നത്. ലേയില്‍ നിന്നുള്ള ശസ്ത്രക്രിയാ സംഘത്തെ പാര്‍താപൂരിലേക്ക് അയച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News