
2021-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ‘ഭൂതകാലം'(Bhoothakaalam) എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് രേവതിയാണ്. ചിത്രത്തിലെ ഷെയിന്‍ നിഗത്തിന്റെ കഥാപാത്രത്തിന്റെ അമ്മയായ ആശ എന്ന ശക്തയായ കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ കാലത്തിനു ശേഷം മലയാളത്തില്‍ ഉണ്ടായ മികച്ച ഹൊറര്‍ ത്രില്ലറാണ്. ഭയപ്പെടുത്തുന്നതും വേദനാജനകവുമായ നിമിഷങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ രേവതിയ്ക്കും ഷെയിൻ നിഗത്തിനും കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ടതാണ്.
പ്രാരാബ്ധങ്ങളും മകനെ കുറിച്ചുള്ള ആധിയും തളര്‍ത്തുന്ന ഒരാള്‍ മാത്രമല്ല രേവതി അവതരിപ്പിച്ച ആശയുടേത്. വലിയ രീതിയില്‍ മാനസിക സമ്മര്‍ദം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥ രേവതി മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here