Revathy: എല്ലാവരും ഒന്നിച്ചു നിന്നതുകൊണ്ടാണ് ഈ സിനിമയുണ്ടായത്; നടി രേവതി കൈരളി ന്യൂസിനോട്

സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ ഒരുപാട് നന്ദിയും അതിനോടൊപ്പം സന്തോഷവുമുണ്ടെന്ന് നടി രേവതി(Revathy). തനിക്കിഷ്ടമുള്ള മേഖലയാണിതെന്നും അതിനാൽ ആസ്വദിച്ച് ചെയ്യുന്നുവെന്നും നടി കൈരളിന്യൂസിനോട് പറഞ്ഞു. എല്ലാ ജ്യൂറി അംഗങ്ങൾക്കും ജ്യൂറി ചെയർമാനും നന്ദി അറിയിക്കുന്നതായും രേവതി പറഞ്ഞു.

Bhoothakaalam review: Shane Nigam, Revathy battle darkness in eerie psychological drama

രേവതിയുടെ വാക്കുകള്‍

ഒരുപാട് നന്ദിയും അതിനോടൊപ്പം സന്തോഷവുമുണ്ട്. രാഹുലിന്റെ ആദ്യ പടമാണ്. എല്ലാവർക്കും രാഹുലിന് മേലെ ഒരു വിശ്വാസം ഉണ്ടായിരുന്നു.അതുകൊണ്ടാണ് ഈ സിനിമയുണ്ടായത്. അൻവർ റഷീദും ഷെയിനും ഉൾപ്പെടെയെല്ലാവരും ഒന്നിച്ചു ചെയ്തതുകൊണ്ടാണ് ഈ സിനിമയുണ്ടായത്.

ഈ ചിത്രമൊരു ടീം വർക്കാണ്. 40 വർഷത്തോളമായല്ലോ സിനിമയിൽ, അപ്പോൾ മികച്ച രീതിയിൽ ചെയ്തില്ലെങ്കിലാവും പ്രശ്നമാവുക. എനിക്കിഷ്ടമുള്ള മേഖലയാണിത്. അതിനാൽ ഇത് ആസ്വദിച്ച് ചെയ്യുന്നു. എല്ലാ ജ്യൂറി അംഗങ്ങൾക്കും ജ്യൂറി ചെയർമാനും നന്ദി അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here