അപവാദങ്ങൾ പ്രചരിപ്പിച്ച് ഇടത് സ്ഥാനാർത്ഥിയുടെ ജനസമ്മതി ഇല്ലാതാക്കാനാവില്ല; യു ഡി എഫിന് തൃക്കാക്കര മറുപടി നൽകും: മുഖ്യമന്ത്രി

യു ഡി എഫിന് തൃക്കാക്കര മറുപടി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് അപവാദങ്ങൾ സൃഷ്ടിച്ച് പ്രചരിപ്പിച്ച് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഇടതു സ്ഥാനാർത്ഥിയുടെ ജനസമ്മതി ഇതുകൊണ്ടൊന്നും ഇല്ലാതാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം അപവാദം പ്രചരിപ്പിക്കുന്ന കശ്മലന്മാർ ഇത് ഇനിയും തുടരും. അതിനാൽ കരുതിയിരിക്കണം. വോട്ടന്മാർ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സിൽവർ ലൈനിനെ കുറിച്ച് തൃക്കാക്കരയിൽ യു ഡി എഫി ന് മിണ്ടാട്ടമില്ല. ജനങ്ങൾ വികസനം ആഗ്രഹിക്കുന്നുവെന്ന് യു ഡി എഫ് നേതാക്കൾ തിരിച്ചറിഞ്ഞു. യു ഡി എഫ് വ്യക്തിപരമായ അധിക്ഷേപത്തിന് ശ്രമിക്കുന്നുവെന്നും യുഡി എഫ് ഇങ്ങനെ ഹീനമായി അധപതിക്കാൻ പാടുണ്ടോയെന്നും സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് പരസ്യമായി പ്രതികരിക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ജോ ജോസഫിന്റെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഘം പൊലീസ് പിടിയിൽ

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഘത്തെ തിരിച്ചറിഞ്ഞു. വിവിധ ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രചരണത്തിന് പിന്നില്‍. സംഭവത്തില്‍ പാലക്കാട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ശിവദാസ് എന്നയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലീസ്.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. അശ്ലീല വിഡിയോ പ്രചരിപ്പിക്കുകയും കമന്‍റ് ചെയ്യുകയും ചെയ്ത നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ശിവദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റും ഇപ്പോള്‍ കെടിഡിസി ജീവനക്കാരനുമാണ്. ഇയാള്‍ക്കെതിരെ ഐടി ആക്ട് 67എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 തുടങ്ങീ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഘത്തെ ഇനിയും കണ്ടെത്താനായിട്ടില്ല. ദൃശ്യം പ്രചരിപ്പിച്ച ശേഷം പ്രൊഫൈലുകള്‍ ഡീലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് വിഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News