Biju Menon: കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നി; സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി: ബിജു മേനോൻ

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് നടൻ ബിജു മേനോൻ(Biju Menon). വളരെ എഫർട്ട് എടുത്ത സിനിമയാണ് ‘ആർക്കറിയാം’എന്നും സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ബിജുമേനോൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.

ബിജു മേനോന്റെ വാക്കുകൾ

“ഒരുപാട് സന്തോഷമുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്കുള്ള അം​ഗീകാരമാണത്. വളരെ എഫർട്ട് എടുത്തൊരു സിനിമയാണ് ആർക്കറിയാം. സംവിധായകനും സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു. എല്ലാവരുടെയും സപ്പോർട്ടോട് കൂടി നന്നായി ചെയ്യാൻ സാധിച്ചു”.

Dileesh Pothan: മികച്ച സംവിധായകനിലേക്ക് ‘ജോജി’ എന്നെ എത്തിച്ചത് അതിൽ മികച്ച ഒരാശയമുള്ളതുകൊണ്ടാണ്; ദിലീഷ് പോത്തൻ

മികച്ച സംവിധായകനിലേക്ക് ‘ജോജി’ തന്നെ എത്തിച്ചത് ചിത്രത്തിൽ മികച്ച ഒരാശയമുള്ളതുകൊണ്ടാണെന്ന് സംവിധായകൻ ദിലീഷ് പോത്തൻ(Dileesh Pothan). ജോജിക്ക് കിട്ടിയ അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദിലീഷ് പോത്തന്റെ വാക്കുകൾ

ജോജിക്ക് കിട്ടിയ അംഗീകാരത്തിൽ സന്തോഷം. ഈ സിനിമയുടെ പുറകിൽ ഞാൻ മാത്രമല്ല, ഒത്തിരിപ്പേരുണ്ട്. അവർക്കെല്ലാവർക്കും ഞാൻ നന്ദി പറയുന്നു. 4 അവാർഡുകളുണ്ട്. എല്ലാത്തിലും അവളരെ സന്തോഷം. കൊവിഡിന്റെ സാഹചര്യത്തിലാണ് ജോജി ചെയ്തത്.

ആ സാഹചര്യത്തിനനുസരിച്ച് ഈ ചിത്രം ചെയ്യാനായി. അങ്ങനെ ഒരുപ്രതിസന്ധികാലഘട്ടം നമ്മുടെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ജോജി എന്ന ചിത്രം ഉണ്ടാകുമായിരുന്നില്ല. മികച്ച ഒരാശയമുള്ളതുകൊണ്ടാണ് ഈ ചിത്രമൊരു മികച്ച സംവിധായകനിലേക്ക് എന്നെ എത്തിച്ചത്.

മികച്ച സംവിധായകനുള്ള പുരസ്കാരമടക്കം ‘ജോജി’ 4 അവാ‍ർഡുകളാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ തിരക്കഥയിലൂടെ ശ്യാം പുഷ്കരന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.

ഉണ്ണിമായ പ്രസാദിനും ചിത്രം വലിയ നേട്ടമായി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ജോജിയിലൂടെ ഉണ്ണിമായ പ്രസാദിനെ തേടിയെത്തി. ജസ്റ്റിന്‍ വര്‍ഗീസിനും ജോജി പുരസ്കാര തിളക്കം സമ്മാനിച്ചു. സംഗീത സംവിധായകന്‍ (മികച്ച പശ്ചാത്തല സംഗീതം) പുരസ്കാരമാണ് ജോജിയിലൂടെ ജസ്റ്റിൻ സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News