സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരിച്ച സൈനികരിൽ ഒരാൾ മലയാളി

സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരണപ്പെട്ട സൈനികരിൽ മലയാളിയും. പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചത്. ഏഴ് സൈനികരാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ലഡാക്കിലെ ഷ്യോക്‌ നദിയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞത്. 19 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ വ്യോമസേനയുടെ സേവനം തേടിയിട്ടുണ്ട്.

26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴിക്കാണ് അപകടമുണ്ടായത്. തോയ്‌സ് സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് തെന്നിമാറുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News