ബിജെപി നേതാക്കൾ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; ആക്രമിച്ചവരെ അറസ്‌റ്റുചെയ്യണം: കെയുഡബ്ല്യുജെ

പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്‌ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

മാധ്യമപ്രർത്തകരെ ആക്രമിച്ചവരെ അറസ്‌റ്റുചെയ്യണം: കെയുഡബ്ല്യുജെ

തിരുവനന്തപുരം:പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്‌ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. പി സി ജോർജിനെ സ്വീകരിക്കാൻവന്ന ബിജെപി പ്രവർത്തകരാണ്‌ ആക്രമണം നടത്തിയതെന്ന്‌ ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമാണ്‌. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്‌ വിഘാതമാണ്‌ ഇത്തരം അക്രമങ്ങൾ. അക്രമികളെ അറസ്‌റ്റു ചെയ്‌ത്‌ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഈ ആവശ്യമുന്നയിച്ച്‌ ശനിയാഴ്‌ച ഡിജിപിയെ കാണുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും പറഞ്ഞു.

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് പി സി ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി നേതാക്കൾ

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് ബി ജെ പി നേതാക്കൾ. മത വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി സി ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്.
അതേസമയം ഹൈക്കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങള്‍ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.

ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവര്‍ത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കോടതിയില്‍ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here