‘ജെസി ഐ യുടെ യുവ കർമ്മ ശ്രോഷ്ഠാ പുരസ്കാരം ജനിഷ് കുമാർ MLA ക്ക്

ലോകത്തെ ഏറ്റവും ബഹ്യത്തായ യുവജന സംഘടനയായ ജെ സി ഐ യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലയായ മേഖല 22 ൻ്റെ(തിരുവനന്തപുരം, കൊല്ലം, പത്തംനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി) 2022 ലെ കർമ്മ ശ്രോഷ്ടാ പുരസ്കാരത്തിന് കോന്നി MLA ജനിഷ്കുമാർ അർഹനായി.

കഴിഞ്ഞ 7 വർഷമായി സേവന സന്നദ്ധ കർമമമേഖലയിൽ നിസ്തുലമായി പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്. കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭാസം, ദുരിതാശ്വസം , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ , 2 വർഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് JCI INDIA മേഖല 22 ഈ അവാർഡ് നിർണ്ണയിക്കുന്നത്.

കോട്ടയത്ത് നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മേഖല 22 പ്രസിഡൻ്റ് മനു ജോർജ് അവാർഡ് പ്രഖ്യാപിച്ചു. യുത്ത് ഐക്കൺ അവാർഡിന് മുൻ ഇന്ത്യൻ ബാസ്കാറ്റ്ബോൾ ക്യാപ്റ്റൻ ഗീതു അന്ന രാഹുൽ അർഹയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News