Film Award : പ്രത്യേകതകള്‍ കൊണ്ട് വ്യതസ്തമായ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

കൊവിഡ് മഹാമാരിക്ക് ശേക്ഷം അതിജീനത്തിന്‍റെ പാതയിലാണ് സിനിമാ മേഖലയും. 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേകതകള്‍ കൊണ്ട് വ്യതസ്തമാണ്  ഈ തവണത്തെ അവാര്‍ഡുകള്‍.

അമ്പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാവുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍. സിനിമാ ലോകത്തിന്‍റെ പ്രതീക്ഷകള്‍ എല്ലാം അട്ടിമറിച്ചാണ് ഇത്തവണത്തെ അവാർഡുകള്‍ പ്രഖ്യാപിച്ചത്.

‘ഭൂതകാലം’ എന്ന ചിത്രത്തിലെ  ആശ എന്ന ശക്തയായ അമ്മ രേവതിയെ മികച്ച നടിയാക്കി. തുറന്നു സംസാരിക്കാന്‍ ആരുമില്ലാതെ, കരുതലും സ്‌നേഹവും ലഭിക്കാതെ മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്ന് പോകുന്ന ആശ രേവതിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രത്തെ അടയാളപ്പെടുത്തുന്നു.

പകരം വയ്ക്കാനില്ലാത്ത അഭിനയ പാടവത്തിന് മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത് 2 പേരാണ്. വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തരത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജുവിനെ മികച്ച നടനായി തെരഞ്ഞെടുത്തതെന്നാണ് ജൂറി വിലയിരുത്തിയത്.

ആർക്കറിയാം എന്ന ചിത്രത്തിലെ 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോനെ മികച്ച നടനാക്കിയത്.  ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും  ഇട്ടിയവിരയെ ശ്രദ്ധേയനാക്കി.

ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്ത കൃഷാന്ദ് ആര്‍.കെ.യുടെ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി. നർമരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവമാണ് ആവാസവ്യൂഹം. ഈ ചിത്രത്തിലൂടെ കൃഷാന്ത് ആര്‍കെയാണ് ഇത്തവണ മികച്ച തിരക്കഥാകൃത്തിനുളള പുരസ്‌കാരം നേടിയത് IFFKയിലും മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ചിത്രം കരസ്ഥമാക്കിയിരുന്നു

ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാർഡ് നേഘ എസ്. സ്വന്തമാക്കി. ചിത്രം അന്തരം. തെരുവുജീവിതത്തിൽ നിന്നും വീട്ടമ്മയിലേയ്ക്ക് മാറുന്ന ട്രാൻസ്‌വുമൻ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരം.

കരിയറില്‍ ചെയ്‌ത മൂന്ന് സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ദിലീഷ് പോത്തന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനായി തെരഞ്ഞടുക്കപ്പെട്ട ദിലീഷ് പോത്തന്‍റെ നേട്ടം സിനിമാപ്രേമികളെ എല്ലാം സന്തോഷത്തിലാഴ്‌ത്തുന്നതാണ്.

ഷേക്‌സ്‌പിയര്‍ നാടകമായ മാക്‌ബത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഒരുക്കിയ ചിത്രമാണ് ജോജി. പോത്തേട്ടന്‍ ബ്രില്ല്യന്‍സ് മലയാള സിനിമയില്‍ ജോജിയെ എക്കാലത്തും അടയാളപ്പെടുത്തും. തീയറ്ററിലല്ലാതെ ഒടിടിയിലെത്തിയ ചിത്രത്തിന്‍റെ സംവിധാനത്തിനാണ് ദിലീഷ് പോത്തനെ പുരസ്കാരം തേടിയെത്തിയതെന്നതും പ്രത്യേകതയാണ്.

മലയാളത്തിൽ പരീക്ഷണവുമായെത്തിയ മിന്നൽ മുരളി മികച്ച വിഷ്വല്‍ എഫ്ക്ടിനുള്ള പുരസ്കാരം നേടിയതോടെ പുതുമകള്‍ അടയാളപ്പെടുത്തുകയാണ് മലയാള സിനിമയിൽ. കൊവിഡ് കാലത്തിന് ശേഷം സജീവമാകുന്ന സിനിമാ മേഖലയിൽ ഒട്ടേറെ പ്രതീക്ഷകളോടെയാണ് 52മത് ചലച്ചിത്ര അവർഡുകള്‍ കടന്ന് പോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News