Popular Front: കുട്ടിയെ കൊണ്ട്‌ മുദ്രാവാക്യം വിളിപ്പിച്ച കേസ്: 18 പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍

കുട്ടിയെ കൊണ്ട്‌ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ ആലപ്പുഴ ജില്ലയിലെ 18 പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്ററ് ചെയ്തു . സംഘടനയുടെ ആലപ്പുഴയില്‍ നടന്ന പ്രകടനത്തിന്‍റെ സംഘാടകർ എന്ന നിലയിലാണ് അറസ്റ്റ്.

മത വിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. .അറസ്റ്റിലായവരിൽ PFI യുടെ ഡിവിഷൻ സെക്രട്ടറി , പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടുന്നു . ഇന്നലെ രാത്രി പത്ത് മണിയോടെ ഇവരെ മജിസ്ട്രേറ്റിന്‍റെ വസിതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

ഇന്ന് പകnd] പ്രതികളെ കോടതിയില്‍ ഹാജരാക്കിയാല്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാത്രി തന്നെ റിമാന്‍റ് ചെയ്യിച്ചത്. കോട്ടയം ,പത്തനംതിട്ട,കൊല്ലം എന്നിവടങ്ങളിnd] നിന്നുള്ള നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു .

അറസ്റ്റിൽ പ്രതിഷേധിച്ചു പോപ്പുലർ ഫ്രണ്ട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പതിനൊന്നിന് പൊലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലേക്ക് മാർച്ച് നടത്തും . അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്

Popular Front: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ഇടപെടലുമായി ഹൈക്കോടതി. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാനും കോടതി ആവശ്യപ്പെട്ടു. റാലിയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാല്‍ സംഘാടകരാണ് ഉത്തരവാദികള്‍ എന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ താണ് നിര്‍ദേശം.

Popular Front: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ(child) കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ കുട്ടിയ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്.നടപടിയില്‍ പ്രതിഷേധിച്ചു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി.

മതസ്പര്‍ദ വളര്‍ത്തുന്ന വിധം മുദ്രാവാക്യം വിളിച്ചതിന് (police)പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പര്‍ദ വളര്‍ത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍.

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായിമാറി. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് കേസടുത്തത്. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ.പി ആലപ്പുഴ ജില്ലാ നേതൃത്വം പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here