വിജയ് സിംഗ്ലയെ മൊഹാലി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു|Vijay Singla

അഴിമതി നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയ പഞ്ചാബ് മുന്‍ (Health Minister)ആരോഗ്യ മന്ത്രി (Vijay Singla)വിജയ് സിംഗ്ലയെ മൊഹാലി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പഞ്ചാബ് ഹെല്‍ത്ത് സിസ്റ്റം കോര്‍പ്പറേഷനിലെ എന്‍ജിനീയര്‍ രജീന്ദര്‍ സിംഗ് നല്‍കിയ പരാതിയിലാണ് നടപടി.

സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന്‍ മന്ത്രി ആവശ്യപ്പെട്ടതായാണ്
ആരോപണം ഉയര്‍ന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ സംഭവത്തില്‍ അന്വേഷണം നടത്തുകയും സിംഗ്ലയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നാലെ പഞ്ചാബ് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here