Kollam:കൊല്ലത്ത് ട്രെയിന്‍ കോച്ചിനു മുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ജീവനക്കാരന് ഗുരുതര പരുക്ക്

കൊല്ലത്ത് ട്രെയിന്‍ കോച്ചിനു മുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ജീവനക്കാരന് ഗുരുതര പൊള്ളലേറ്റു. റെയില്‍വേയില്‍ എസി മെക്കാനിക്കായ രാജസ്ഥാന്‍ സ്വദേശി റാം പ്രസാദ് മീണ (29)യ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാവിലെ 7.15ന് കൊല്ലത്ത് എത്തിയ എഗ്മോര്‍- കൊല്ലം എക്‌സ്പ്രസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസി മെക്കാനിക്കാനിക്കാണ് പരുക്കേറ്റ റാം പ്രസാദ് മീണ. പന്ത്രണ്ടോടെ ഇവിടെനിന്ന് ചെന്നൈയിലേക്ക് തിരികെപ്പോകേണ്ടതായിരുന്നു ട്രെയിന്‍. ഇതിനിടെ ട്രെയിനിലെ എസിയില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട റാംപ്രസാദ് നന്നാക്കാനായി മുകളില്‍ കയറിയപ്പോള്‍ ഷോക്കേറ്റതാകാമെന്നാണ് അധികൃതരുടെ നിഗമനം.

അതേസമയം അറ്റകുറ്റപ്പണിക്കായി ട്രെയിനിനു മുകളില്‍ കയറുന്ന വിവരം സഹപ്രവര്‍ത്തകരെയും അധികൃതരെയും അറിയിച്ചിരുന്നില്ലെന്നും പറയുന്നു. അപകടസ്ഥലത്തെ ഇലക്ട്രിക് വയറില്‍ തൂങ്ങിയനിലയില്‍ ഹെഡ്‌ഫോണും മൊബൈല്‍ ഫോണിന്റെ
ഭാഗങ്ങളും കണ്ടെടുത്തു. രാവിലെ 9.55ന് ഷോക്കേറ്റ മീണ ട്രെയിനിന്റെ മുകളിലേക്കു വീണു. ഉടന്‍ തന്നെ റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ അഗ്‌നിരക്ഷാസേനയില്‍ വിവരം അറിയിക്കുകയും മിനിറ്റുകള്‍ക്കകം സേനയും ആംബുലന്‍സും എത്തി ഇയാളെ ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 80 ശതമാനത്തോളം പൊള്ളലേറ്റെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News