ജോ ജോസഫിനെതിരായ അപവാദ പ്രചാരണം; വി ഡി സതീശന്റെ നിലപാടിനെ തള്ളി AICC അംഗം സിമി റോസ്‌ബെല്‍ ജോണ്‍

തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ തള്ളി AICC അംഗം സിമി റോസ്‌ബെല്‍ ജോണ്‍.

ഇടതു സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരണം തെറ്റായ രീതിയാണെന്ന് സിമി റോസ്‌ബെല്‍ ജോണ്‍ പറഞ്ഞു. ഇത്തരം വീഡിയോകള്‍ ആരായാലും പ്രചരിപ്പിക്കില്ലേ എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.

കോണ്‍ഗ്രസിന്റെ സംസ്‌കാരം ഒരിക്കലും അത്തരത്തില്‍ ഒന്നല്ലെന്നും ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണെന്നും ഏതു പാര്‍ട്ടിക്കാരാണെങ്കിലും ഇത്തരം പ്രചരണം നടത്തുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും സിമി റോസ്‌ബെല്‍ ജോണ്‍ പറഞ്ഞു.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച  കോണ്‍ഗ്രസുകാരെ ന്യായീകരിച്ച്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതുപോലുള്ള വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്നും തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അശ്ലീല വീഡിയോ കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചുകാണുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അത് അപ്ലോഡ് ചെയ്‌തവരെ കണ്ടെത്തട്ടെ, എന്നിട്ട് ഉത്തരവാദിത്തത്തെക്കുറിച്ച് പറയാമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.   ഇപ്പോള്‍ സ്ഥാനാര്‍ഥിയുടെ ഭാര്യയും കുടുംബവും വൈകാരികമായി പ്രതികരിക്കുന്നത്  സംഭവം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ്‌.

ഇങ്ങനെ വീഡിയോ പ്രചരിക്കുന്നത് ആദ്യമല്ലല്ലോ. എല്ലാവര്‍ക്കുമെതിരെ ഇങ്ങനെ വീഡിയോ പ്രചരിക്കാറുണ്ട്. പിണറായി വിജയനും വീണാജോര്‍ജിനും സ്ഥാനാര്‍ഥിക്കും മാത്രമല്ല കുടുംബമുള്ളത്.  വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ടി പുറത്താക്കുമോ എന്ന ചോദ്യത്തിന് അതു പാര്‍ട്ടിയോടു പറയാമെന്നായിരുന്നു മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News