മുട്ടയിട്ട് താരമായി കോഴി…വാര്‍ത്ത കേട്ട് നെറ്റി ചുളിക്കേണ്ട. മുട്ടയിട്ട ഒരു കോഴിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. എങ്ങനെയാണെന്നല്ലേ? ഈ കോഴി ഇടുന്ന മുട്ടള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ മുട്ട സാധാരണ മുട്ടയല്ല. സാധാരണ കോഴികള്‍ ഇടുന്ന മുട്ടയുടെ ആകൃതിയ്ക്ക് വിരുദ്ധമായി കശുവണ്ടിയുടെ ആകൃതിയിലാണ് ഈ കോഴി ഇടുന്ന മുട്ടകള്‍. സംഭവം കര്‍ണാടകയിലാണ്. കോഴിയുടെ ഉടമയായ പ്രകാശാണ് കോഴിമുട്ടയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചത്.
കോഴി സാധാരണ മുട്ടയുടെ ആകൃതിയിലായിരുന്നു ആദ്യമൊക്കെ മുട്ടകള്‍ ഇട്ടിരുന്നത്. മുട്ടയുടെ ആകൃതി പെട്ടെന്നൊരു ദിവസം മാറിയത് ശ്രദ്ധിച്ച പ്രകാശ് പിന്നീട് അടുത്ത ദിവസങ്ങളിലും ഇത് കണ്ടതോടെ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ വളരെ വിരളമായതിനാല്‍ ഇതിന് പിന്നിലെ കാരണം എന്താണെന്ന സംശയത്തിലായിരുന്നു എല്ലാവരും. അതേസമയം കോഴിയുടെ പ്രത്യുത്പാദന അവയവത്തില്‍ ചിലപ്പോള്‍ പുഴുവോ മറ്റോ കയറിയതാവാം ഇതിന് കാരണമെന്നാണ് ഡോക്‌റുടെ വിലയിരുത്തല്‍. എന്തായാലും കോഴി മുട്ടയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വ്യാജവാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചാരം ലഭിക്കുന്ന ഇക്കാലത്ത് വാര്‍ത്ത വ്യാജമാണെന്നായിരുന്നു പലരും തെറ്റിദ്ധരിച്ചത്. എന്നാല്‍ കോഴി മുട്ടയിടുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ഇത് സത്യമാണെന്നും തിരിച്ചറിഞ്ഞു.
ഇതാദ്യമായല്ല കോഴികള്‍ വ്യത്യസ്ത ആകൃതിയില്‍ മുട്ടയിടുന്നത്. ഇതിനുമുമ്പ് ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ പിതാപുരത്തുള്ള ഒരു പലചരക്ക് കടക്കാരന്റെ കോഴി മാങ്ങയുടെ ആകൃതിയില്‍ മുട്ടയിട്ടതും വാര്‍ത്തകളായിരുന്നു. അദ്ദേഹം തന്നെയാണ് മാങ്ങയ്ക്കൊപ്പം മുട്ട വച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.