സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചു;പ്രതിസന്ധിയിലകപ്പെട്ട കഴക്കൂട്ടം സൈനിക സ്‌കൂളിന് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍|Kazhakootam Sainik School

സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചതോടെ കടുത്ത പ്രതിസന്ധിയിലകപ്പെട്ട കഴക്കൂട്ടം സൈനിക സ്‌കൂളിന് സാമ്പത്തിക സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ ഇത്തരത്തിലുള്ള അഭിമാന സ്ഥാപനങ്ങളെപ്പോലും അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ മന്ത്രി കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ സാമ്പത്തിക വൈഷമ്യങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 3 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതേ സംബന്ധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

”ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരെ സംഭാവനചെയ്ത രാജ്യത്തിന്റെ അഭിമാന സ്ഥാപനമാണ് കഴക്കൂട്ടം സൈനിക സ്‌കൂള്‍. എന്നാല്‍ സൈനിക സ്‌കൂള്‍ ഇന്ന് വലിയ വിഷമ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇത്തരം അഭിമാന സ്ഥാപനങ്ങളെ പോലും സഹായിക്കേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സ്‌കൂളിനുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചതോടെ സ്ഥാപനം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സൈനിക സ്‌കൂള്‍ സൊസൈറ്റിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ധാരണയില്‍ ഏര്‍പ്പെടുകയാണ്. കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ സാമ്പത്തിക വൈഷമ്യങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 3 കോടി രൂപ അനുവദിക്കുന്നു.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News