Jaladhara Pump Set:പൊട്ടിച്ചിരിപ്പിക്കാന്‍ ഇന്ദ്രന്‍സും ഉര്‍വശിയും; ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി

ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം നിര്‍വഹിക്കുന്ന ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ആക്ഷേപഹാസ്യ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ്. ഇവരുടെ പ്രഥമ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം.

സാഗര്‍, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും. ആഷിഷ് ചിന്നപ്പ, പ്രജിന്‍ എം പി എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിജു കെ തോമസ്, എഡിറ്റര്‍ – രതിന്‍ രാധാകൃഷ്ണന്‍, ആര്‍ട്ട് – ദിലീപ് നാഥ്, ഗാനരചന – മനു മഞ്ജിത്ത്, മേക്കപ്പ് – സിനൂപ് രാജ്, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ – ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി – വിപിന്‍ നായര്‍, സ്റ്റില്‍ – നൗഷാദ് കണ്ണൂര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ – ജോഷി മേടയില്‍, വിഎഫ്എക്സ് – ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, പി ആര്‍ ഒ – ഏ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, ഡിസൈന്‍ – 24AM.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News