വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍|Arrest

തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റിലായി. കളമശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടില്‍ കെ ഷിബുവിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ക്ലീനിങ് വിഭാഗം ജീവനക്കാരനാണ് ഷിബു. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ച വീഡിയോ മറ്റു ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ഐഎന്‍ടിയുസി നേതാവായ ഷിബു പ്രദേശത്തെ മുന്‍നിര കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here