ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: അറസ്റ്റിലായവരുടെ എണ്ണം 3 ആയി

തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. കണ്ണൂർ കേളകം സ്വദേശി അബ്ദു റഹ്മാനെ തൃക്കാക്കര പോലീസാണ് പിടികൂടിയത്.

ഇതോടെ അപവാദ പ്രചാരണ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 3 ആയി. വ്യാജ അക്കൗണ്ട് സൃഷ്ടിച്ചവർക്കായുള്ള അന്വേഷണം പൂരോഗമിക്കുകയാണ്. LDF സ്ഥാനാർഥി ഡോ ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ച  കുറ്റത്തിനാണ് സജീവ യൂത്ത് ലീഗ് പ്രവർത്തകനായ അബ്ദു റഹ്മാനെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ കേളകം സ്വദേശിയായ അബ്ദു റഹ്മാനെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മൊബൈൽ ഫോണും  പരിശോധിച്ചു. ഐടി ആക്ട് 67എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 തുടങ്ങിയ  വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

അബ്ദു റഹ്മാൻ്റെ അറസ്റ്റോടെ അപവാദ പ്രചാരണ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 3 ആയി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉൾപ്പടെ 2 പേർ വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു. പാലക്കാട് ജില്ലയിൽ നിന്നുള്ള ആമയൂർ മണ്ഡലം പ്രസിഡൻറ് ടി കെ ഷുക്കൂർ , മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശിവദാസ് എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരാണ് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന്  പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഘത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദൃശ്യം പ്രചരിപ്പിച്ച ശേഷം പ്രൊഫൈലുകള്‍ ഡീലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here