Thrikkakkara:തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിനം മാത്രം;പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍

(Thrikkakkara)തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കേ മുന്നണികള്‍ ഇരട്ടി ആവേശത്തില്‍. പരമാവധി വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലുകയെന്ന ദൗത്യവുമായാണ് സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ട് പോകുന്നത്. കേന്ദ്ര – സംസ്ഥാന മന്ത്രിമാരും മുന്നണികളുടെ ദേശീയ നേതാക്കളടക്കം പ്രചാരണ തിരക്കിലാണ്.

തൃക്കാക്കരയില്‍ ഓരോ നിമിഷവും ആവേശം ഇരട്ടിയാക്കിയാണ് മുന്നണികളുടെ അവസാനവട്ട പ്രചരണം പുരോഗമിക്കുന്നത്. മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥികള്‍ അവസാന നിമിഷങ്ങളില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് ഇന്ന് വീടുകള്‍ കയറിയുള്ള പ്രചരണത്തിലാണ്. മന്ത്രിമാരും എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടുന്ന എല്‍ഡിഎഫിന്റെ പ്രചാരണവും തുടരുകയാണ്.

ഡോക്ടര്‍മാരും ടെക്കികളും ഉള്‍പ്പെടെ ഡോക്ടര്‍ക്കായി പ്രചരണ രംഗത്തുണ്ട്. വെണ്ണല, കടവന്ത്ര, വൈറ്റില മേഖലകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ പ്രചരണം. കൂടാതെ അത്താണി, പൂണിത്തുറ മണ്ഡലങ്ങളിലായി യുഡിഎഫിന്റെ നേതൃത്വത്തില്‍ റാലികളുമുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ പൊതുപര്യടനവും പുരോഗമിക്കുകയാണ്. നാളെ വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് ഒരു മാസം നീണ്ട പരസ്യ പ്രചാരണത്തിന് സമാപനമാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News