Antharam; ട്രാൻസ്ജെൻസർ വിഭാഗത്തിലെ കേരള സർക്കാറിൻ്റെ ആദ്യ ചലച്ചിത്ര പുരസ്കാരം ‘അന്തര’ ത്തിന്; ഇത് ചരിത്ര നിമിഷം

ഇത് ചരിത്ര നിമിഷം.ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യ ചലച്ചിത്ര പുരസ്കാരം നടി നേഹക്ക് ലഭിച്ചു. തെരുവ് ജീവിതത്തിൽ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാൻസ് വുമൺ കഥാപാത്രത്തിൻ്റെ ആത്മസംഘർഷം തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് ഈ അംഗീകാരം.

പി.അഭിജിത്തിൻ്റെ ആദ്യ സിനിമയാണ് .’അന്തരം’ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വിര്‍ ഫിലിം ഫെസ്റ്റിവെലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലിന്‍റെ ഉത്ഘാടന ചിത്രമായി ‘അന്തരം’ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രമാണ് അന്തരം. ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശ്ശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചിരുന്നു.

അതേസമയം, ഇതാദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News