ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമിച്ച യുവാവ് മരിച്ചു . പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു വാണ് മരിച്ചത്.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി   പോലീസ് സ്റ്റേഷനിൽ എത്തിയ ഇയാൾ പിന്നീട് പുറത്തു പോകുകയും   പെട്രോളുമായി തിരികെ എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

പൊള്ളലേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു ഗുരുതരാവസ്ഥയിലായിയുന്ന ഷൈജു രാവിലെയാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here