വിസ കോഴക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിനവും തുടരുന്നു|Karti Chidambaram

വിസ കോഴക്കേസില്‍ (Karti Chidambaram)കാര്‍ത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിനവും തുടരുന്നു. കഴിഞ്ഞ ദിവസം 9 മണിക്കൂറാണ് കാര്‍ത്തിയെ സിബിഐ സംഘം ചോദ്യം ചെയ്തത്. വിസ ഇടപാടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് കാര്‍ത്തി സി ബി ഐ സംഘത്തോട് പറഞ്ഞു. അതിനിടെ CBI ക്കെതിരെ കാര്‍ത്തി ചിദംബരം പരിഹാസവുമായി രംഗത്തെത്തി.

ടെസ്റ്റ് മാച് 5 ദിവസമാണ് നടക്കുന്നതെന്നും, ഇത് മൂന്നാം ദിനം മാത്രമേ ആയുള്ളുവെന്നുമാണ് കാര്‍ത്തിയുടെ പരിഹാസം. ലോക്‌സഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്‍കിയെന്നും, മറുപടിക്കായി കാത്തിരിക്കുകയാണെന്നും കാര്‍ത്തി ചിദംബരം പ്രതികരിച്ചു. പാര്‍ലിമെന്റിന്റ IT സ്റ്റാന്‍ഡിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ CBI റെയ്ഡ്‌ന്റെ പേരില്‍ പിടിച്ചെടുത്തെന്ന് കാര്‍ത്തി ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് തന്നെയും കുടുംബത്തെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും സ്പീക്കര്‍ക്ക് അയച്ച പരാതിയില്‍ കാര്‍ത്തി ആരോപിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News