
തനി മലയാളത്തിൽ ബോളിവുഡിൽ പോയി ഡയലോഗ് അടിച്ച് റോഷൻ, വൈറലായി ഡാർലിങ്സിലെ കിടിലൻ പ്രൊമോ, ചോക്ക്ഡ് എന്ന ബോളിവുഡ് സിനിമയ്ക്ക് ശേഷം റോഷൻ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്.
ജസ്മിത് കെ. റീന്‍ സംവിധാനം ചെയ്യുന്ന ഡാര്‍ലിങ്സ് നെറ്റ്ഫ്ലിക്സിലാണ് റിലീസിനൊരുങ്ങുന്നത്. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഡാര്‍ലിങ്ങ്‌സ്’ നെറ്റ്ഫ്ലിക്സിൽ തന്നെയാണ് എത്തുന്നതെന്ന് ഉറപ്പിച്ചുകൊണ്ട് പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്. പ്രധാന താരങ്ങളായ ഇവർ നാല് പേരും ഒന്നിച്ചെത്തിയ പ്രൊമൊ വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുകയാണ്.
ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമോ എന്ന് താരങ്ങളോട് ചോദിക്കുന്നതായാണ് പ്രൊമോയിലുള്ളത്. എന്നാല്‍ താരങ്ങള്‍ ഈ ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് രക്ഷപ്പെടുന്നതാണ് വീഡിയോയിൽ. വീഡിയോയ്ക്കിടയില്‍ മലയാളി താരമായ റോഷന്‍ മലയാളത്തിൽ സംസാരിക്കുന്നുമുണ്ട്. ഇവൻ വിചാരിച്ച് എന്നോടു ചോദിച്ചാ ഞാനങ്ങ് പറഞ്ഞു കൊടുക്കുമെന്ന് മണ്ടൻ…എന്നാണ് റോഷൻ പ്രൊമോയിൽ പറയുന്നത്.
അതേസമയം, ജസ്മിത് കെ. റീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖിന്‍റയും ഗൗരിയുടേയും റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സും ആലിയ ഭട്ടിന്‍റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
മുംബൈ നഗരത്തിൽ നടക്കുന്ന സിനിമ ഒരു അമ്മയുടെയും മകളുടെയും കഥ പറയുന്നതാണ്. ഡാര്‍ക്ക് കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയ്ക്ക് വിശാല്‍ ഭരദ്വാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഏറെ രസകരമായ പ്രൊമോ വീഡിയോയുടെ ഒടുവിൽ സീ യു സൂൺ എന്ന് ആലിയ പറയുന്നുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here